News Kerala

വിധി മാനിക്കുന്നു; യുവതീ പ്രവേശനത്തില്‍ മലക്കം മറിഞ്ഞ് ദേവസ്വം ബോര്‍ഡ്

ന്യൂഡല്‍ഹി: ശബരിമലയിലെ യുവതീപ്രവേശനം സംബന്ധിച്ച ഹര്‍ജിയില്‍ പഴയ നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞ് ദേവസ്വം ബോര്‍ഡ്. യുവതീപ്രവേശനത്തെ എതിര്‍ക്കുന്ന നിലപാടായിരുന്നു നേരത്തെ ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ സ്വീകരിച്ചത്. ഇക്കാര്യം ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ചൂണ്ടിക്കാണിച്ചപ്പോള്‍ സുപ്രീംകോടതി വിധിയെ മാനിച്ചാണ് തങ്ങള്‍ നിലപാട് മാറ്റിയതെന്ന് അഭിഭാഷകനായ രാകേഷ് ദ്വിവേദി സുപ്രീംകോടതിയെ അറിയിച്ചു.