News Kerala

നടവരവായി ലഭിച്ച സ്വര്‍ണവും വെള്ളിയും ദേവസ്വം ബോര്‍ഡ് ബോണ്ടില്‍ നിക്ഷേപിക്കുന്നു

തിരുവനന്തപുരം: വരുമാനം കണ്ടെത്താനായി ക്ഷേത്രങ്ങളില്‍ നടവരവായി ലഭിച്ച സ്വര്‍ണം വെള്ളി വകകള്‍ തിരുവിതാംകുര്‍ ദേവസ്വം ബോര്‍ഡ് ഗോള്‍ഡ് ബോണ്ടില്‍ നിക്ഷേപിക്കുന്നു. ക്ഷേത്രവരുമാന പഠന സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഉരുപ്പടികളുടെ കണക്കെടുത്ത് അറിയിക്കാന്‍ സ്‌ട്രോങ് റൂമുകളുടെ ചുമതലക്കാര്‍ക്ക് നിര്‍ദേശം നല്‍കിയതിന്റെ പകര്‍പ്പ് മാതൃഭൂമി ന്യൂസിന് ലഭിച്ചു.