News Kerala

സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ കരാര്‍ ഉറപ്പിച്ചത് 56 ലക്ഷത്തിന്റെ ആദ്യ പ്രപ്പോസല്‍ മറികടന്ന്

കോഴിക്കോട്: സര്‍ക്കാര്‍ ഒരു കോടി 44 ലക്ഷം രൂപയ്ക്ക് ഹെലികോപ്റ്റര്‍ കരാര്‍ ഉറപ്പിച്ചത് 56 ലക്ഷത്തിന്റെ ആദ്യ പ്രപ്പോസല്‍ മറികടന്ന്. 56 ലക്ഷത്തിന് 40 മണിക്കൂറിന് രണ്ട് ഹെലികോപ്റ്റര്‍ എന്ന പ്രപ്പോസലാണ് ചിപ്‌സന്‍ ഏവിയേഷന്‍ കമ്പനി ആദ്യം നല്‍കിയിരുന്നത്. ഒരു സിംഗിള്‍ എഞ്ചിനും ഒരു ഡബിള്‍ എഞ്ചിന്‍ ഹെലികോപ്റ്ററുമാണ് കരാറിലുണ്ടായിരുന്നത്.