കൊക്കയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി; കൂടെ ഉണ്ടായിരുന്ന പ്ലസ് 2 വിദ്യാർഥിനി രക്ഷപെട്ടു
ഇടുക്കി: കൊക്കയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മേലുകാവ് സ്വദേശി അലക്സിനെ ആണ് മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന പ്ളസ്ടു വിദ്യാർഥിനിയെ പരിക്കുകളോടെ കൊക്കയിൽ നിന്ന് പോലീസ് രക്ഷപ്പെടുത്തി. യുവാവിന്റേത് കൊലപാതകമാണെന്ന് ആരോപിച്ച് യുവാവിന്റെ സഹോദരി പോലീസിൽ പരാതി നൽകി.