News Kerala

ഏഴുവയസുകാരന്റെ കൊലപാതകം; അമ്മയെ വിശദമായി ചോദ്യം ചെയ്യും

ഇടുക്കി: കേരളത്തിന്റെ നൊമ്പരമായ ഏഴുവയസുകാരന്റെ മൃതദേഹം സംസ്‌കരിച്ചു. കേസിലെ പ്രതി അരുണ്‍ ആനന്ദിനെതിരായ പോക്‌സോ കേസില്‍ അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തി. രണ്ട് ദിവസത്തിനുള്ളില്‍ പ്രതിയെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങുമെന്നും അമ്മയെ വിശദമായി ചോദ്യം ചെയ്യുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.