News Kerala

ഏഴുവയസുകാരന്റെ വേര്‍പാടില്‍ വേദനയോടെ അധ്യാപകരും സുഹൃത്തുക്കളും

ഇടുക്കി: അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനത്തിനിരയായ ഏഴുവയസുകാരന്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു കുട്ടി പഠിച്ചിരുന്ന വിദ്യാലയം. കുട്ടിയ്ക്കായി പ്രാര്‍ത്ഥനയോടെ കാത്തിരുന്ന അദ്ധ്യാപകരും സുഹൃത്തുക്കളും വലിയ വേദനയിലാണ്. ഏഴുവയസുകാരന്റെ മരണത്തിന് കാരണക്കാരായവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാന്‍ ആവശ്യമായതെന്തും സ്‌കൂളിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്ന് അദ്ധ്യാപകര്‍ പറഞ്ഞു.