News Kerala

കോട്ടയം പുതുപ്പള്ളിയിലെ വാഹനാപകടത്തില്‍ മരണം നാലായി

കോട്ടയം: കോട്ടയം പുതുപ്പള്ളിയിലെ വാഹനാപകടത്തില്‍ മരണം നാലായി. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന അമിത് ആണ് മരിച്ചത്. സിസിടിവി ദൃശ്യങ്ങളില്‍ നിയന്ത്രണം വിട്ട കാര്‍ എതിര്‍ ദിശയില്‍ വരികയായിരുന്ന ബസ്സില്‍ ഇടിച്ചു കയറുകയായിരുന്നുവെന്ന് കണ്ടെത്തി.