ആഴക്കടല്‍ കരാറില്‍ മുഖ്യമന്ത്രിയുടെ നുണ തെളിഞ്ഞെന്ന് പ്രതിപക്ഷ നേതാവ്
ആഴക്കടല്‍ കരാറില്‍ മുഖ്യമന്ത്രിയുടെ നുണ തെളിഞ്ഞെന്ന് പ്രതിപക്ഷ നേതാവ്. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണ് അദ്ദേഹത്തിന്റെ ഇന്‍ലാന്‍ഡ് നാവിഗേഷന്‍ വകുപ്പ് ഈ കരാറുകളെല്ലാം ഒപ്പിട്ടത്. മത്സ്യ തൊഴിലാളികളുടെ വയറ്റത്തടിക്കാനുള്ള നടപടിക്ക് നേതൃത്വം കൊടുത്തത് മുഖ്യമന്ത്രിയാണെന്നും ചെന്നത്തല. കരാറില്‍ തെറ്റ് പറ്റിയെന്ന് ജനങ്ങളോട് മുഖ്യമന്ത്രി മാപ്പ് പറയണമെന്നും ചെന്നത്തല പറഞ്ഞു.