ആഴക്കടല്‍ മല്‍സ്യബന്ധന വിവാദം; നിലപാട് തിരുത്തി മേഴ്സിക്കുട്ടിയമ്മ
കൊല്ലം: ആഴക്കടല്‍ മല്‍സ്യബന്ധന വിവാദത്തില്‍ ഇന്നലത്തെ നിലപാട് തിരുത്തി മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. അമേരിക്കയിലും കേരളത്തിലും വെച്ച് തന്നെ പലരും വന്ന് കണ്ടിട്ടുണ്ടാകാമെന്നും അവരാരും ഈ പദ്ധതിയെ കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ലെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. വിവാദം ബ്ലാക്ക് മെയില്‍ പൊളിറ്റിക്സാണെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജന് ക്ഷുഭിതനായി പ്രതികരിച്ചു. വിവാദങ്ങള്‍ക്കിടെ മേഴ്സിക്കുട്ടിയമ്മ ഇന്നലെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി.