News Kerala

സന്നിധാനത്തേക്ക് പോകാന്‍ അനുമതി നിഷേധിച്ചു; നിലയ്ക്കലില്‍ മാധ്യമ പ്രവര്‍ത്തകയുടെ പ്രതിഷേധം

നിലയ്ക്കല്‍: സന്നിധാനത്തേക്ക് പോകാനുള്ള അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് നിലയ്ക്കലില്‍ മാധ്യമ പ്രവര്‍ത്തകയുടെ പ്രതിഷേധം. തെലുങ്ക് ടെലിവിഷന്‍ ചാനലായ ടിവി 9ന്റെ റിപ്പോര്‍ട്ടര്‍ ദീപ്തി വാജ്‌പേയി ആണ് ഒറ്റയാള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ശബരിമലയില്‍നിന്ന് വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതിനായി രണ്ടാം തീയതിയാണ് ദീപ്തിയും ക്യാമറാമാനും എത്തിയത്. സന്നിധാനത്തേക്ക് പോകണമെന്ന് പലതവണ അവര്‍ ആവശ്യപ്പെട്ടുവെങ്കിലും നിലവിലെ സാഹചര്യങ്ങള്‍ പോലീസ് അവരെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുകയാണ് ഉണ്ടായത്. പിന്നീട് കഴിഞ്ഞ രണ്ടു ദിവസവും ദീപ്തി പമ്പ വരെ പോവുകയും റിപ്പോര്‍ട്ടിങ് നടത്തുകയും ചെയ്തിരുന്നു. സന്നിധാനത്തേക്ക് പോകണമെന്ന ആവശ്യവുമായി ഇന്ന് വീണ്ടും പോലീസിനെ സമീപിച്ചു. സന്നിധാനത്തേക്ക് പോകാമെന്ന് അറിയിച്ചുവെങ്കിലും സുരക്ഷയൊരുക്കാന്‍ ആവില്ലെന്ന് പോലീസ് വ്യക്തമാക്കി.