News Kerala

കേരളം അനുഭവിച്ച് അതിജീവിച്ച മഹാപ്രളയത്തിന് ഇന്ന് ഒരാണ്ട്

തിരുവനന്തപുരം: കേരളം അനുഭവിച്ച് അതിജീവിച്ച മഹാപ്രളയത്തിന് ഇന്ന് ഒരാണ്ട്. കനത്ത മഴയില്‍ കേരളം ഒന്നാകെ പ്രളയ ഭീഷണിയില്‍ അമരുകയായിരുന്നു. ഇടുക്കി അടക്കം ജലസംഭരണികള്‍ തുറക്കേണ്ടി വന്നു. ചരിത്രത്തിലെ ഏറ്റവും വലിയ ജലദുരന്തത്തിനാണ് പിന്നീട് കേരളം സാക്ഷിയായത്. അതിജീവിക്കാന്‍ കെല്‍പുള്ള ജനതയെന്ന് മലയാളികള്‍ തെളിയിച്ച നാളുകള്‍.