News Kerala

നിക്ഷേപത്തട്ടിപ്പ് കേസ്: എം സി കമറുദ്ദീന്‍ എംഎല്‍എക്ക് 24 കേസുകളില്‍ കൂടി ജാമ്യം

കാസര്‍കോട്: നിക്ഷേപത്തട്ടിപ്പ് കേസില്‍ റിമാന്റില്‍ കഴിയുന്ന എം സി കമറുദ്ദീന്‍ എംഎല്‍എക്ക് ഇരുപത്തിനാലു കേസുകളില്‍ കൂടി ജാമ്യം. ചന്തേര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്.