News Kerala

മമ്പുറം മഖാമില്‍ വിശ്വാസികളുടെ തിരക്ക്

തിരൂര്‍: പുണ്യമാസമായാല്‍ വ്യാഴാഴ്ചകളില്‍ മലപ്പുറം ജില്ലയിലെ മമ്പുറം മഖാമില്‍ വിശ്വാസികളുടെ തിരക്കാണ്. റമദാനില്‍ വ്രതശുദ്ധിയോടെ സ്വലാത്തിനും പ്രാര്‍ത്ഥനയ്ക്കുമായെത്തുന്നവര്‍ ജീരക കഞ്ഞിയുടെ പുണ്യവും നുകര്‍ന്നാണ് മടങ്ങുക.