News Kerala

വിവാദങ്ങള്‍ക്കിടെ ഡിജിപി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന സി.എ.ജി റിപ്പോര്‍ട്ടിനെക്കുറിച്ച് മുഖ്യമന്ത്രിയും ഡി.ജി.പിയും ഇന്നും പ്രതികരിച്ചില്ല. നടപടിക്രമങ്ങളനുസരിച്ച് നിയമസഭയില്‍ വിശദീകരിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ മറുപടി. അതിനിടെ ഡി.ജി.പിയുടെ വിദേശ യാത്രയ്ക്ക് മുഖ്യമന്ത്രി അനുമതി നല്‍കി. വിവാദങ്ങള്‍ക്കിടെ ഡി.ജി.പി സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രിയെ കണ്ടു.