News Kerala

കൊടകര കുഴല്‍പ്പണം: കവര്‍ച്ച ചെയ്ത പണം തിരികെ ആവശ്യപ്പെട്ടുള്ള ധര്‍മരാജന്റെ ഹര്‍ജി കോടതി മടക്കി

തൃശൂർ: കൊടകര കുഴൽപണക്കേസിൽ അന്വേഷണ സംഘം കണ്ടെത്തിയ പണവും വാഹനവും തിരികെ വേണമെന്ന് ആവശ്യപ്പെട്ട് ധർമ്മരാജൻ സമർപ്പിച്ച ഹർജി കോടതി മടക്കി. സാങ്കേതിക പിഴവ് ചൂണ്ടിക്കാണിച്ചാണ് ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഹർജി ഫയലിൽ സ്വീകരിക്കാഞ്ഞത്. പിഴവുകൾ പരിഹരിച്ച ശേഷം ഹർജി വീണ്ടും നൽകാമെന്നും കോടതി അറിയിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.