News Kerala

ബാര്‍ കേസിൽ മാണിയെ ഒഴിവാക്കണമെന്ന് താന്‍ നിര്‍ദേശിച്ചിട്ടില്ല: വിന്‍സന്‍ എം പോള്‍

തിരുവനന്തപുരം: ബാര്‍ക്കോഴ അന്വേഷണ റിപ്പോര്‍ട്ടില്‍ മുന്‍മന്ത്രി കെഎം മാണിയെ ഒഴിവാക്കണമെന്ന് താന്‍ നിര്‍ദേശിച്ചില്ലെന്ന് മുന്‍ വിജിലന്‍സ് ഡയറക്ടറും, മുഖ്യ വിവരാവകാശ കമ്മീഷണറുമായ വിന്‍സന്‍ എം പോള്‍. എന്നാല്‍ കെഎം മാണിയ്‌ക്കെതിരെ വിജിലന്‍സിന് തെളിവുണ്ടായിരുന്നില്ലെന്ന് അദ്ദേഹം മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. പോള്‍ മുത്തൂറ്റിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചത് 'എസ്' കത്തിയാണെന്ന് തന്റെ പ്രയോഗമാണ് വിവാദമാക്കിയതെന്ന് വിന്‍സന്‍ എം പോള്‍ പറഞ്ഞു.