News Kerala

സിഎജി റിപ്പോര്‍ട്ടിനോട് പ്രതികരിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ രണ്ട് തട്ടില്‍

തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ടിനോട് പ്രതികരിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ രണ്ട് തട്ടില്‍. റിപ്പോര്‍ട്ടില്‍ പരസ്യ പ്രതികരണത്തിന് ഇല്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കെ വകുപ്പിനെപ്പറ്റി വന്ന ആക്ഷേപത്തില്‍ വിശദീകരണവുമായി റവന്യുമന്ത്രിയുടെ ഓഫീസ് രംഗത്തെത്തി. ഇതോടെ സി.എ.ജി റിപ്പോര്‍ട്ടിനോട് പ്രതികരിക്കുന്നതില്‍ സര്‍ക്കാരില്‍ ഭിന്നത ഉണ്ടെന്ന് വ്യക്തമായിരിക്കുകയാണ്.