News Kerala

അയ്യപ്പനെക്കുറിച്ച് ഫെയ്‌സ്ബുക്കില്‍ അശ്ലീല പോസ്റ്റിട്ട സംവിധായകന്‍ പ്രിയനന്ദനെതിരെ പ്രതിഷേധം ശക്തം

തൃശൂര്‍: അയ്യപ്പനെതിരെ അശ്ലീല ഭാഷയില്‍ സംവിധായകന്‍ പ്രിയനന്ദന്റെ ഫെയിസ്ബുക്ക് പോസ്റ്റ്. പ്രതിഷേധവുമായി സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയതോടെ പ്രിയനന്ദന്‍ പോസ്റ്റ് പിന്‍വലിച്ചു. തൃശൂരിലെ വല്ലച്ചിറയിലുള്ള പ്രിയനന്ദന്റെ വീട്ടിലേയ്ക്ക് ബിജെപി മാര്‍ച്ച് നടത്തി. ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ മാര്‍ച്ച് ഉത്ഘാടനം ചെയ്തു. ഫെയിസ് ബുക്കില്‍ അയ്യപ്പനെതിരെ ഉപയോഗിച്ച പദങ്ങള്‍ സഭ്യമല്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് പോസ്റ്റ് പിന്‍വലിച്ചതെന്ന് പ്രിയനന്ദന്‍ വ്യക്തമാക്കി. പ്രിയനന്ദനെതിരെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ ബിജെപി പരാതി നല്‍കിയിട്ടുണ്ട്. പ്രിയനന്ദന്റെ വീടിന് പോലീസ് സംരക്ഷണവുമേര്‍പ്പെടുത്തി.