News Kerala

സംവിധായകന്‍ പ്രിയനന്ദനന് മര്‍ദനം; തലയില്‍ ചാണകവെള്ളം തളിച്ചു

തൃശ്ശൂര്‍: സംവിധായകന്‍ പ്രിയനന്ദനനു നേരെ ആക്രമണം. വീടിനടുത്തുവെച്ച് ഒരാള്‍ പിന്നില്‍ നിന്ന് തലയില്‍ ചാണകവെള്ളം തളിക്കുകയും ആക്രമിക്കുകയുമായിരുന്നുവെന്ന് പ്രിയനന്ദനന്‍ പറഞ്ഞു. രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. വീടിനടുത്ത് സ്ഥിരമായി നടക്കുന്ന സ്ഥലത്ത് കാത്തിരുന്നയാള്‍ പിന്നില്‍ നിന്നും ചാണകവെള്ളം തളിക്കുകയായിരുന്നു. പിന്നാലെ മര്‍ദിക്കുകയും ചെയ്തു. ഇതൊരു തുടക്കം മാത്രമാണെന്നും പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്നും അക്രമി പറഞ്ഞതായി പ്രിയനന്ദനന്‍ പറഞ്ഞു. കണ്ടാല്‍ അറിയാവുന്നയാളാണ് ആക്രമിച്ചതെന്ന് പ്രിയനന്ദനന്‍ പറഞ്ഞു. നേരത്തേ ആര്‍പ്പോ ആര്‍ത്തവവുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്കിലിട്ട കുറിപ്പ് വിവാദമായതിനേത്തുടര്‍ന്ന് അദ്ദേഹം പിന്‍വലിച്ചിരുന്നു. അയ്യപ്പനെ അധിക്ഷേപിച്ചുവെന്നാരോപിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രിയനന്ദനന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു.