News Kerala

കോവിഡ് 19: ജാഗ്രതാ നിര്‍ദേശം പാലിക്കാതിരുന്നാല്‍ സ്ഥിതി സാമൂഹ്യവ്യാപനത്തിലേക്ക് മാറും - കെകെ ശൈലജ

കൊറോണ ജാഗ്രതാ നിര്‍ദേശം പാലിക്കാതിരുന്നാല്‍ സ്ഥിതിഗതികള്‍ സാമൂഹ്യവ്യാപനത്തിലേക്ക് മാറുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ജാഗ്രതാ നിര്‍ദേശം കര്‍ശനമായി പാലിക്കണം. നിര്‍ദേശം പാലിച്ചില്ലെങ്കില്‍ കടുത്ത നടപടിയെടുക്കുമെന്ന് ആരോഗ്യ മന്ത്രി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.