News Kerala

ജോസ് കെ മാണിയെ ചൊല്ലി കോണ്‍ഗ്രസില്‍ വാക്‌പോര്

തിരുവനന്തപുരം: ജോസ് കെ മാണി വിഭാഗം മുന്നണിവിട്ട് പോയതില്‍ കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നത. ജോസ് കെ.മാണി പക്ഷത്തെ ഒപ്പം നിര്‍ത്താന്‍ കഴിയാത്തതില്‍ യു.ഡി.എഫ് നേതൃത്വത്തെ വിമര്‍ശിച്ച് കെ.മുരളീധരന്‍ രംഗത്തെത്തി. കെ. കരുണാകരനും കെ മുരളീധരനും പാര്‍ട്ടി വിട്ടു പോയപ്പോള്‍ തിരികെ കൊണ്ട് വന്നവരാണ് കോണ്‍ഗ്രസെന്ന് മുല്ലപ്പള്ളി തിരിച്ചടിച്ചു.