News Kerala

കാതിക്കൂടം നീറ്റാ ജലാറ്റിന്‍ കമ്പനിക്ക് വേണ്ടി കളക്ടര്‍ വഴിവിട്ട് സഹായം ചെയ്‌തെന്ന് ആക്ഷേപം

ചാലക്കുടി: കാതിക്കൂടം നീറ്റാ ജലാറ്റിന്‍ കമ്പനിക്ക് വേണ്ടി സര്‍ക്കാര്‍ ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ച് ജില്ലാ കളക്ടര്‍ വഴിവിട്ട് സഹായം ചെയ്‌തെന്ന് ആക്ഷേപം. ചാലക്കുടി പുഴയിലേക്ക് വെള്ളം വിടുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് വെള്ളം ശേഖരിക്കുന്നതിന് എന്നതരത്തില്‍ മാറ്റിയെന്നാണ് സമരസമിതിയുടെ ആരോപണം. മന്ത്രി ഇ.പി ജയരാജന്റെ സാന്നിധ്യത്തില്‍ നടന്ന യോഗത്തിന് ശേഷം കളക്ടര്‍ ടി.വി അനുപമ എടുത്ത തീരുമാനത്തില്‍ ദുരൂഹതയുണ്ടെന്ന് സമരസമതി കുറ്റപ്പെടുത്തി.