News Kerala

വീടു നിന്ന സ്ഥലത്ത് കണ്ണീരോടെ ഉറ്റവര്‍ക്കായി തിരച്ചില്‍ നടത്തി ബന്ധുക്കള്‍

മലപ്പുറം:: കവളപ്പാറയില്‍ മണ്ണിനടിയില്‍പ്പെട്ട ഉറ്റവര്‍ക്കായി കണ്ണീരോടെ കാത്തിരിക്കുകയാണ് ബന്ധുക്കള്‍. വീടു നിന്ന പ്രദേശം കാട്ടിക്കൊടുത്ത് തിരച്ചില്‍ നടത്തുകയാണ് അവരിപ്പോള്‍. ഉരുള്‍പൊട്ടലിനു ശേഷം പ്രദേശത്തിന്റെ ഘടനയും മാറിയതിനാല്‍ വലിയ തിരച്ചില്‍ വാഹനങ്ങള്‍ കൊണ്ടുവരാന്‍ കഴിയുന്നില്ല.