News Kerala

രാജ്യവ്യാപക പണിമുടക്കില്‍ സംസ്ഥാനത്തെ ഡോക്ടര്‍മാരും പണിമുടക്കും

തിരുവനന്തപുരം: രാജ്യവ്യാപക പണിമുടക്കിന്റെ ഭാഗമായി സംസ്ഥാനത്തെ ഡോക്ടര്‍മാരും ഇന്ന് സമരത്തില്‍. സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ രാവിലെ 10 വരെ ഒ.പി ബഹിഷ്‌കരിക്കും. സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ മുഴുവന്‍ സമയവും പണിമുടക്കും. അടിയന്തര സേവനങ്ങളെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.