News Kerala

ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കുന്നില്ല; ഡോക്ടർമാരുടെ അനിശ്ചിതകാല പ്രതിഷേധം ഇന്ന് മുതൽ

തിരുവനന്തപുരം: ആരോഗ്യപ്രവർത്തകരുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കുന്നില്ലെന്നാരോപിച്ച് ഡോക്ടർമാർ ഇന്ന് മുതൽ അനിശ്ചിതകാല പ്രതിഷേധത്തിലേക്ക്. ചികിൽസേതര അധിക ജോലികൾ ബഹിഷ്കരിച്ചാണ് സൂചനാ സമരം. പരിശീലന പരിപാടികളും യോഗങ്ങളും ഡോക്ടർമാർ ബഹിഷ്കരിക്കും.