News Kerala

കുട്ടികള്‍ക്കിടയില്‍ ആരോഗ്യപ്രശ്‌നോത്തരിയുമായി ഡോക്ടര്‍മാര്‍

വയനാട്: കുട്ടികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച് ശാസ്ത്രീയ അവബോധം പകരുക എന്ന ലക്ഷ്യത്തോടെ പ്രശ്‌നോത്തരിയുമായി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍. കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേസ് അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് അമൃതകിരണം എന്ന പേരില്‍ ആരോഗ്യ ക്വിസ് മത്സരം സംഘടിപ്പിച്ചത്. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച മത്സരം കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.