News Kerala

രവി പൂജാരി തന്നെയും ഭീഷണിപ്പെടുത്തിയെന്ന് പി.സി ജോര്‍ജ്

തിരുവനന്തപുരം: തന്റെ രണ്ട് മക്കളില്‍ ഒരാളെ തട്ടിക്കളയുമെന്ന് പറഞ്ഞ് രവി പൂജാരി ഭീഷണിപ്പെടുത്തിയതായി പി.സി ജോര്‍ജ് എം.എല്‍.എ. രവി പൂജാരി ആരെന്ന് തനിക്കറിയില്ല. എന്നാല്‍ തന്നെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയ സമയത്ത് ഉചിതമായ ഭാഷയില്‍ മറുപടി നല്‍കിയിട്ടുണ്ടെന്നും പി.സി ജോര്‍ജ് പറഞ്ഞു.