News Kerala

എസ്‌കെ പൊറ്റക്കാട് സാഹിത്യ പുരസ്‌കാരം ഡോക്ടര്‍ എംകെ മുനീറിന് സമ്മാനിച്ചു

കോഴിക്കോട്: എസ്‌കെ പൊറ്റക്കാട് സാഹിത്യ പുരസ്‌കാരം ഡോക്ടര്‍ എംകെ മുനീര്‍ എംഎല്‍എയ്ക്ക് സമ്മാനിച്ചു. കോഴിക്കോട് നടന്ന ചടങ്ങില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനാണ് പുരസ്‌കാരം നല്‍കിയത്. എം കെ മുനീര്‍ എഴുതിയ ശ്രീനാരായണ ഗുരു മൂന്ന് വിചാരങ്ങള്‍ എന്ന പുസ്തകമാണ് സാഹിത്യ പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത്. ചരിത്രവും പുരാണങ്ങളും പുനര്‍വായനയ്ക്ക് വിധേയമാക്കണമെന്ന് സ്പീക്കര്‍ പറഞ്ഞു. എസ്‌കെ പൊറ്റക്കാടിന്റെ കുടുംബാംഗങ്ങളും ആസ്വാദകരും ചടങ്ങിനെത്തി.