News Kerala

കൊറോണ മൂന്നാം ഘട്ടം എങ്ങനെ നേരിടാം, ഡോ. വിജയകൃഷ്ണന്‍ പറയുന്നു

കൊറോണ ബാധയുമായി ബന്ധപ്പെട്ട് നിര്‍ണായകമായ മൂന്നാം ഘട്ടത്തിന്റെ വക്കിലാണിപ്പോള്‍ കേരളം നില്‍ക്കുന്നത്. സാമൂഹിക വ്യാപനമെന്ന നിര്‍ണായക ഘട്ടത്തിലാണ് കേരളം. ഓരോ ദിവസവും വൈറസ് ബാധിതരുടെ കണക്കുകള്‍ ക്രമാതീതമായി ഉയരുകയാണ്. ഐ.എം.ഒയും കെ.ജി.എം.ഒയുമെല്ലാം സര്‍ക്കാരിന് വലിയ വലിയ രീതിയിലുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. ഈ ഒരു ഘട്ടത്തില്‍ കേരളം നില്‍ക്കുമ്പോള്‍ കൊറോണയെ എങ്ങനെ പ്രതിരോധിക്കാം. ഏത് രീതിയിലാണ് ജനങ്ങളെ ബോധവത്കരിക്കേണ്ടത്. ഇതെല്ലാം സംബന്ധിച്ച് വിശദമായി സംസാരിക്കാന്‍ വേണ്ടി കെ.ജി.എം.ഒ ജനറല്‍ സെക്രട്ടറി ഡോ. വിജയകൃഷ്ണന്‍ മാതൃഭൂമി ന്യൂസിനൊപ്പം ചേരുന്നു.