News Kerala

പ്രകാശ് തമ്പിയും വിഷ്ണുവും സ്വര്‍ണം കടത്തിയത് ബാലഭാസ്‌കറിന്റെ മരണശേഷമെന്ന് ഡിആര്‍ഐ

തിരുവനന്തപുരം: വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്തു കേസില്‍ ഡി.ആര്‍.ഐയുടെ നിര്‍ണായക കണ്ടെത്തല്‍. ബാലഭാസ്‌കറിന്റെ മരണത്തിനു ശേഷമാണ് പ്രകാശ് തമ്പിയും വിഷ്ണു സോമസുന്ദരവും സ്വര്‍ണം കടത്തിയതെന്നാണ് നിഗമനം. പത്തിലധികം തവണ പ്രതികള്‍ 200 കിലോയോളം സ്വര്‍ണം വിദേശത്തു നിന്നു കടത്തിയതായും ഡി.ആര്‍.ഐ കണ്ടെത്തി.