News Kerala

ബാലഭാസ്‌കര്‍ ചേട്ടനെ പോലെ; ഡി.ആര്‍.ഐ മര്‍ദ്ദിച്ചാണ് മൊഴി എഴുതി വാങ്ങിയതെന്ന് പ്രകാശ് തമ്പി

കൊച്ചി: ഡി.ആര്‍.ഐ മര്‍ദ്ദിച്ചാണ് മൊഴി എഴുതി വാങ്ങിയതെന്ന് പ്രകാശ് തമ്പി. പരാതിയില്‍ കോടതി പ്രകാശ് തമ്പിയുടെ മൊഴി എടുക്കുകയാണ്. ചേട്ടനെ പോലെ കരുതിയ വയലിനിസ്റ്റ് ബാലഭാസ്‌കറിന് അപകടം പറ്റിയപ്പോള്‍ കൂടെനില്‍ക്കുകയായിരുന്നു. അതില്‍ വലിയ തെറ്റുകാണുന്നില്ലെന്നും പ്രകാശ് തമ്പി കൊച്ചിയില്‍ മാതൃഭൂമി ന്യൂസിനോടു പറഞ്ഞു. സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ പ്രകാശ് തമ്പിയെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെയാണ് പ്രതികരണം.