News Kerala

കൊച്ചി നെട്ടൂരിൽ കുടിവെള്ള ക്ഷാമം രൂക്ഷം

കൊച്ചി: കൊച്ചി മരട് നെട്ടൂരിൽ കുടിവെള്ള ക്ഷാമം രൂക്ഷം. രണ്ടാഴ്ചയോളമായി കുടിവെള്ളം കിട്ടാനില്ലെന്ന് നാട്ടുകാരുടെ പരാതി. കൗൺസിലർമാരുടെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി ഓഫീസ് ഉപരോധിച്ചിട്ടും കുലുക്കമില്ലാതെ അധികാരികൾ.