News Kerala

ഫ്ലാറ്റ് പൊളിച്ച കെട്ടിടാവശിഷ്ടങ്ങൾ നീക്കും വരെ പൊടി ശല്യം തുടരും

കൊച്ചി: രണ്ട് ഫ്ലാറ്റുകൾ തകർന്ന് വീണപ്പോൾ ഉയർന്ന പൊടി പടർന്ന ഒന്നര കിലോമീറ്റർ ചുറ്റളവിൽ കെട്ടിടാവശിഷ്ടങ്ങൾ മാറ്റുന്നതുവരെ പ്രദേശത്ത് പൊടിശല്യം തുടരും. കെട്ടിടാവശിഷ്ടങ്ങൾ മാറ്റുന്നതിന് മുമ്പ് പൊടി നിയന്ത്രിക്കണമെന്ന് കരാറുകാർക്ക് നിർദ്ദേശം നൽകുമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.