News Kerala

ഇ പോസ് നെറ്റ് വര്‍ക്ക് പരിഹരിക്കാന്‍ റേഷന്‍ കടകള്‍ക്ക് അനുയോജ്യമായ സിം കാര്‍ഡ് നല്‍കും

തിരുവനന്തപുരം: ഇ പോസ് നെറ്റ് വര്‍ക്ക് പ്രശ്‌നത്തില്‍ റേഷന്‍ വിതരണം തടസപ്പെടുന്നത് പരിഹരിക്കാന്‍ റേഷന്‍ കടകള്‍ക്ക് അനുയോജ്യമായ സിം കാര്‍ഡ് സര്‍ക്കാര്‍ നല്‍കും. റേഷന്‍ വിതരണം തടസപ്പെടുന്നത് ഓണക്കിറ്റ് വിതരണത്തെ ബാധിക്കുമെന്ന മാതൃഭൂമി ന്യൂസ് വാര്‍ത്തയിലാണ് നടപടി. പൊതുവിതരണ വകുപ്പ് ഇന്ന് സിം സേവനദാതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്.