News Kerala

കോഴിക്കോട് ബീച്ചില്‍ പട്ടത്തിന്റെ നൈലോണ്‍ ചരടില്‍ കുടുങ്ങിയ പരുന്തിനെ രക്ഷിച്ചു

കോഴിക്കോട്: പക്ഷികള്‍ക്ക് വിനയായി വീണ്ടും പട്ടച്ചരട്. കോഴിക്കോട് ബീച്ചു പരിസരത്ത് പട്ടത്തിന്റെ നൈലോണ്‍ ചരടില്‍ കുടുങ്ങിയ പരുന്തിനെ ഫയര്‍ഫോഴ്‌സ് രക്ഷിച്ചു. ബീച്ചില്‍ പട്ടം പറത്തുന്നത് നിരോധിക്കുകയോ നൈലോണ്‍ നൂലുകള്‍ ഉപയോഗിക്കുന്നത് തടയുകയോ വേണമെന്ന് നാട്ടുകാര്‍ പറയുന്നു.