News Kerala

പാക് വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവം; ഒപ്പം കിട്ടിയ വൈദ്യുതബില്ല് തമിഴ്‌നാട്ടിലെ കോഴി ഫാമിന്റേത്

കൊല്ലം: കൊല്ലം കുളത്തൂപ്പുഴയില്‍ പാകിസ്താന്‍ നിര്‍മ്മിത വെടിയുണ്ടയ്‌ക്കൊപ്പം കണ്ടെത്തിയ വൈദ്യുതബില്ല് തമിഴ്‌നാട്ടിലെ കോഴി ഫാമിന്റേതെന്ന് അന്വേഷണസംഘം കണ്ടെത്തി. കോഴി ഫാം ഉടമയെ തീവ്രവാദവിരുദ്ധ സ്‌ക്വാഡ് ചോദ്യം ചെയ്തു. ഈ മാസം നാലാം തിയതിയ്ക്ക് ശേഷമാണ് വെടിയുണ്ടകള്‍ കൊണ്ടുവന്നുവെച്ചതെന്നും സ്ഥിരീകരണം. തമിഴ്‌നാട് ക്യൂബ്രാഞ്ചും കേരള പോലീസിനൊപ്പം അന്വേഷണം ആരംഭിച്ചു. മാതൃഭൂമി ന്യൂസ് എക്‌സ്‌ക്ലൂസീവ്.