News Kerala

വാര്‍ഡ് വിഭജനം; ആശങ്കകള്‍ തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: വാര്‍ഡ് വിഭജനത്തെ എതിര്‍ക്കാന്‍ യു.ഡി.എഫ് ഉന്നയിക്കുന്ന ആശങ്കകള്‍ തള്ളി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍. സെന്‍സസ് കമ്മീഷണറുടെ നിര്‍ദ്ദേശം വിഭജനത്തിന് തടസ്സമല്ല എന്ന് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.