News Kerala

മന്ത്രി ജലീലിന്റെ മൊഴി ഇ ഡി വിശദമായി പരിശോധിക്കുന്നു

കൊച്ചി: നയതന്ത്ര ചാനല്‍ വഴി ഖുറാന്‍ എത്തിച്ചതുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീല്‍ നല്‍കിയ മൊഴി ഇ.ഡി വിശദമായി പരിശോധിക്കുന്നു. നിലവില്‍ മന്ത്രിയുടെ മൊഴികളില്‍ പൊരുത്തക്കേടുകളുണ്ടെന്നാണ് ഇ.ഡി വിലയിരുത്തുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ ഇന്നും നാളെയുമായി കൂടുതല്‍ പേരില്‍ നിന്നും എന്‍ഫോഴ്‌സ്‌മെന്റ് മൊഴിയെടുക്കും. മന്ത്രി കെ.ടി. ജലീലിനെ സംരക്ഷിച്ച് സര്‍ക്കാര്‍ രംഗത്തെത്തിയതോടെ ജലീലിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം കടുപ്പിക്കുകയാണ്.