News Kerala

എം.ശിവശങ്കറിന്റെ അറസ്റ്റ് സാധ്യത തള്ളാതെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ അറസ്റ്റ് സാധ്യത തള്ളാതെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന ആവശ്യം ശക്തമായി ഉന്നയിക്കാനും, കൂടുതല്‍ തെളിവുകള്‍ ഉള്‍പ്പെടുത്തി വിശദമായ എതിര്‍ സത്യവാങ്ങ്മൂലം ഫയല്‍ ചെയ്യാനും ഇ.ഡി തീരുമാനിച്ചു.