News Kerala

പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ ഇ.ഡി. റെയ്ഡ്; തിരുവനന്തപുരത്തും മലപ്പുറത്തും ഒരേസമയം

പോപ്പുലര്‍ ഫ്രണ്ട് ദേശീയ നേതാക്കളുടെ വീടുകളിലും കേരളം, ബീഹാര്‍ സംസ്ഥാന ഓഫീസുകളിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. ദേശീയ ചെയര്‍മാന്‍ ഒ.എം.എ സലാമിന്റെ മഞ്ചേരിയിലെ വീട്ടിലും, ദേശീയ സെക്രട്ടറി നസറുദ്ദീന്‍ എളമരം, കരമന അഷ്‌റഫ് മൗലവി എന്നിവരുടെ വീടുകളിലും ഒരേ സമയം റെയ്ഡ് നടന്നു.