News Kerala

ബിനീഷ് കോടിയേരിയെ ഇ ഡി ഇന്നും ചോദ്യം ചെയ്യും

ബെംഗളൂരു: ലഹരി മരുന്ന് കടത്ത് കേസ് പ്രതി അനൂപ് മുഹമ്മദുമായുള്ള സാമ്പത്തിക ഇടപാടുകളുടെ ഉറവിടം തേടി ബിനീഷ് കോടിയേരിയെ ഇ.ഡി ഇന്നും ചോദ്യം ചെയ്യും. അഭിഭാഷകരേയും ബന്ധുക്കളേയും കാണാന്‍ അനുമതി തേടി ബിനീഷ് കോടിയേരി ഹൈക്കോടതിയെ സമീപിക്കും. സഹോദരന്‍ ബിനോയിയും അഭിഭാഷകനും ഇന്നലെ രാത്രി ചീഫ് ജസ്റ്റിസിനെ നേരിട്ട് കണ്ട് ഹര്‍ജി നല്‍കാന്‍ നീക്കം നടത്തിയിരുന്നു.