News Kerala

സിഎം രവീന്ദ്രന് വീണ്ടും ഇഡി നോട്ടീസ് നൽകും

കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാകാനായി ഇഡി വീണ്ടും നോട്ടീസ് നൽകും. സി.എം രവീന്ദ്രൻ കോവിഡ് മുക്തനായതിനെത്തുടർന്ന് ആശുപത്രിവിട്ടതായി ഇ.ഡിയെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ട് ഇഡി വീണ്ടും നോട്ടീസ് നൽകുന്നത്.