News Kerala

ശിവശങ്കറിനെ ഇഡി ഇന്ന് വിശദമായി ചോദ്യം ചെയ്യും

കൊച്ചി: സമന്‍സ് നല്‍കി കൊച്ചിയിലെത്തിക്കുന്ന ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് വിശദമായി ചോദ്യം ചെയ്യും. ഇ.ഡിയുടെ തുടര്‍നടപടികള്‍ക്ക് ശേഷം കസ്റ്റംസും എന്‍.ഐ.എയും ശിവശങ്കറിനെ കസ്റ്റഡിയിലെടുക്കും. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ മൂന്ന് ഏജന്‍സികള്‍ക്കും ശിവശങ്കറിനെ അറസ്റ്റ് ചെയ്യാനുള്ള തടസങ്ങള്‍ നീങ്ങി.