News Kerala

പ്രചരണത്തിനൊപ്പം ചുവരെഴുത്തും; മറ്റ് സ്ഥാനാര്‍ഥികളെക്കാള്‍ അല്‍പം കൂടി തിരക്കിലാണ് അജ്‌നാസ്

ഇടുക്കി: മറ്റ് സ്ഥാനാര്‍ഥികളെക്കാള്‍ അല്‍പം കൂടി തിരക്കിലാണ് തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഇടവെട്ടി വാര്‍ഡില്‍ മത്സരിക്കുന്ന എല്‍ ഡി എഫ് സ്ഥാനാര്‍ഥി ഇ കെ അജിനാസ്. വോട്ടുപിടിക്കാന്‍ വീടുകയറ്റവും മറ്റ് സ്ഥിരം തിരഞ്ഞെടുപ്പു പ്രചരണ പരിപാടികള്‍ക്കും ഒപ്പം ചുവരെഴുത്തും സ്ഥാനാര്‍ഥി തനിയെയാണ് ചെയ്യുന്നത്. പെയിന്റിങ് തൊഴിലാളിയായ അജിനാസ് മേഖലയിലെ ചുവരെഴുത്ത് തൊഴിലാളികളിലെ പ്രമുഖനുമാണ്.