News Kerala

മരം വീണു നിലംപൊത്തിയ വീടിനു മുന്നില്‍ പകച്ച് വയോധികനായ വിജയരാഘവന്‍

പാലക്കാട്: മരം വീണു നിലംപൊത്തിയ വീടിനു മുന്നില്‍ പകച്ചു നില്‍ക്കുകയാണ് മലമ്പുഴ കുനുപ്പുള്ളിയിലെ വയോധികനായ വിജയരാഘവന്‍. പട്ടയം ഉണ്ടെങ്കിലും റവന്യൂ രേഖകളില്‍ പുറമ്പോക്ക് എന്നു കാണുന്നതിനാല്‍ സര്‍ക്കാര്‍ പദ്ധതികളില്‍ ഉള്‍പ്പെടുത്താനാകില്ലെന്നാണ് അധികാരികളുടെ നിലപാട്.