രാജ്യസഭാ തിരഞ്ഞെടുപ്പ് മരവിപ്പിക്കൽ: തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ന് നിലപാടറിയിക്കണം
കൊച്ചി: കേരളത്തിൽനിന്നുളള രാജ്യസഭാ തിരഞ്ഞെടുപ്പ് മരവിപ്പിച്ചതിനെതിരെ സി.പി.എമ്മും സർക്കാരും നൽകിയ ഹർജിയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ന് ഹൈക്കോടതിയിൽ രേഖാമൂലം നിലപാടറിയിക്കണം. ഇന്നലെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ വാക്കാൽ അറിയിച്ചെങ്കിലും രേഖാമൂലം അറിയിക്കാൻ കോടതി നിർദേശിക്കുകയായിരുന്നു. എത്രയും വേഗം രാജ്യസഭാ തിരഞ്ഞെടുപ്പ് നടത്തുമെന്നാണ് കമ്മിഷൻ അറിയിച്ചിട്ടുളളത്.