ആനകൾക്ക് സുഖചികിത്സയുടെ കാലം; 44 ആനകൾക്ക് ചികിത്സ ആരംഭിച്ചു
ഗുരുവായൂർ ദേവസ്വത്തിലെ ആനകൾക്ക് ഇനി സുഖചികിത്സയുടെ കാലം. ദേവസ്വത്തിലെ 44 ആനകൾക്കാണ് സുഖചികിത്സ ആരംഭിച്ചത്. 30 ദിവസം നീണ്ടു നിൽക്കുന്ന ചികിത്സ പൂർത്തിയാകുന്നതോടെ ആനകളുടെ ഓജസും തേജസും വർധിക്കും.