News Kerala

ആഴക്കടൽ മത്സ്യ ബന്ധന കരാറിൽ പ്രതിപക്ഷം ഇന്ന് കൂടുതൽ തെളിവുകൾ പുറത്തുവിടും

ആഴക്കടൽ മത്സ്യ ബന്ധന കരാറിൽ പ്രതിപക്ഷം ഇന്ന് കൂടുതൽ തെളിവുകൾ പുറത്തുവിടും. സർക്കാർ നയത്തിന് വിരുദ്ധമായി വിദേശ കമ്പനിയുമായുള്ള കരാർ സ്പ്രിങ്ളർ ഡാറ്റാ കൈമാറ്റത്തിന് സമാനമായ പ്രതിസന്ധിയാണ് തെരഞ്ഞെടുപ്പ് കാലത്ത് സൃഷ്ടിക്കുന്നത്. ആഴകടൽ മത്സ്യബന്ധന കരാറിന് മന്ത്രിസഭ അംഗീകാരം നൽകണണെന്ന ആവശ്യം ഇഎംസിസി ഉന്നയിച്ചിരുന്നത് കൂടുതൽ സംശയങ്ങൾ ഉയർത്തുന്നു.