News Kerala

ഇഎംസിസി കരാറിന് പിന്നില്‍ ദല്ലാള്‍ നന്ദകുമാറും എന്‍.പ്രശാന്തും ഉള്‍പ്പെട്ട ഗൂഢാലോചന - മുഖ്യമന്ത്രി

കൊല്ലം: ഇഎംസിസി കരാറിന് പിന്നില്‍ ദല്ലാള്‍ നന്ദകുമാറും എന്‍.പ്രശാന്തും ഉള്‍പ്പെട്ട ഗൂഢാലോചനയെന്ന് തുറന്നടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രശാന്ത് എന്ന മഹാന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെ നിര്‍ബന്ധിച്ച് പിആര്‍ഡി പരസ്യം ഇറക്കിയത് ദുരുദ്ദേശത്തോടെയാണ്. ഈ മഹാന്‍ അയച്ച മെസേജിന് ഒ.കെ. എന്ന് മറുപടി നല്‍കിയതാണ് വലിയ തെളിവായി അവതരിപ്പിക്കുന്നത്. തെളിവുകള്‍ ഇപ്പോള്‍ പുറത്തുവരുന്നത് അന്വേഷണം മുറുകിയതു കൊണ്ടാണെന്നും പിണറായി കൊല്ലത്ത് പറഞ്ഞു.

Mathrubhumi News is now available on WhatsApp. Click here to subscribe.