News Kerala

ആഴക്കടൽ മത്സ്യബന്ധനം: കെ.എസ്.ഐ.എൻ.സിയുമായി ഉണ്ടാക്കിയ ധാരണാപത്രത്തിൽ നിന്ന് ഇഎംസിസി പിന്മാറാൻ സാധ്യത

തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് കെ.എസ്.ഐ.എൻ.സിയുമായി ഉണ്ടാക്കിയ ധാരണാപത്രത്തിൽ നിന്ന് ഇഎംസിസി സ്വയം പിന്മാറാൻ സാധ്യത. ധാരണാപത്രം റദ്ദാക്കാൻ സർക്കാർ തീരുമാനിച്ചതോടെയാണ് ഈ നീക്കം. വിവാദങ്ങൾ അവസാനിപ്പിക്കാൻ സർക്കാറുമായി ഉണ്ടാക്കിയ ധാരണപ്രകാരമാണ് ഇതെന്നും സൂചനയുണ്ട്.